Press Club Vartha

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മദ്യനയ അഴിമതി കേസിൽ 50 ദിവസത്തോളം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇന്നലെയാണ് ഇടക്കാല ജാമ്യം അനുവദിച്ച് കെജ്‌രിവാൾ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് പ്രധാന മന്ത്രിയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.

ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്നാണ് കെജ്‌രിവാൾ പറയുന്നത്. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും എന്നിട്ടും പ്രധാനമന്ത്രി പറയുന്നത് അഴിമതിക്കെതിരെയാണ് പോരാട്ടമെന്നും ജനങ്ങൾ മണ്ടന്മാരെന്നു കരുത്തരുതെന്നും കെജ്‌രിവാൾ പറഞ്ഞു. ആപ്പ് ചെറിയ പാര്‍ട്ടിയാണ്. എന്നാൽ വരുംകാലത്ത് ആം ആദ്മി പാർട്ടി ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് അവർക്കറിയാമെന്നും മാത്രമല്ല പാർട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്രിവാള്‍ പറഞ്ഞു.

പാർട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് കുറയുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Share This Post
Exit mobile version