Press Club Vartha

നടന്‍ അല്ലു അര്‍ജുനെതിരെ കേസ്

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അല്ലു അർജുന് പുറമെ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിയ്ക്കെതിരെയും കേസ് എടുത്തു.

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും, ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനുമാണ് കേസ്. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡിയും വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഡിയുടെ വസതിയില്‍ ഇന്നലെ എത്തിയിരുന്നു. അല്ലു അർജുൻ എത്തിയെന്ന് അറിഞ്ഞതോടെ വൻ ജനാവലി തടിച്ചു കൂടുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയ്ക്കൊപ്പം അല്ലു വീട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ജനത്തെ അഭിസംബോധന ചെയ്തു.

എന്നാൽ വന്‍ ഗതാഗതക്കുരുക്കാണ് ഇതുമൂലം സ്ഥലത്ത് ഉണ്ടായത്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയതിന് നന്ദ്യാൽ പോലീസ് കേസ് എടുത്തത്.

Share This Post
Exit mobile version