Press Club Vartha

വിഷൻ 2025: പെരുമാതുറയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം: വിഷൻ 2025ന്റെ എട്ടാമത്തെ ക്യാമ്പ് പെരുമാതുറയിൽ നടന്നു. അന്ധത നിവാരണത്തിനായി കെ.പി. ആർ. എ യും കലാനികേതൻ സാംസ്കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന, സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പാണ് വിഷൻ 2025.

പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഹാളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 400 ൽ അധികം പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇതിൽ 64 തിമിര രോഗികളെ കണ്ടെത്തുകയും സൗജന്യ ശസ്ത്രക്രിയക്കായി അരവിന്ദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ക്യാമ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൽ വാഹിദ് നിർവഹിച്ചു. കെ പി ആർ എ യുടെയും കലാനികേതൻ സാംസ്കാരിക സമിതിയുടെയും ചെയർമാൻ എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി ടി നാസർ, പഞ്ചായത്ത് അംഗം ശ്രീ ചന്ദ്, ഡോക്ടർ പാർവതി, ഡോക്ടർ റ്റിറ്റു, ക്യാമ്പ് കോർഡിനേറ്റർ ഹേമ ചന്ദ്രൻ, കെ പി ആർ എ കലാനികേതൻ ഭാരവാഹികളായ നൈസാം, ഷജിൻ, നിസാം, സമദ്, റാഫി, ആബിദ്, തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version