Press Club Vartha

പുറത്തായാലും അകത്തായാലും പാവപ്പെട്ടവർക്ക് ആശ്രയമാകാൻ ലത്തീഫ് റെഡിയാണ്

കഴക്കൂട്ടം: പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും അകത്താക്കിയായാലും പാവപ്പെട്ടവ‌രുടെ കണ്ണീരൊപ്പാനും നിരവധിപേ‌ർക്ക് ആശ്രയമാകാനും തണലാകാനും കോൺഗ്രസ് നേതാവായ എം.എ ലത്തീഫിന്റെ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുകയാണ്. അദ്ദേഹം നേതൃത്വം വഹിക്കുന്ന സംഘ‌നയായ കെ.പി. ആർ. എ യും കണിയാപുരം പള്ളിനട കലാനികേതൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി നിരവധി സഹായങ്ങളാണ് ചെയ്തുവരുന്നത്.

വീടില്ലാത്തവർക്ക്  വീടുകൾ നിർമ്മിച്ചു നൽകിയും പാവപ്പെട്ട രോഗികൾക്ക് സഹായങ്ങളായും പട്ടിണികാർക്ക് ഭഷ്യവസ്തുക്കൾ നൽകിയും ലത്തീഫ് കഠിനകുളത്തുകാരുടെ ഇഷ്ടപ്പെട്ടവനായി മാറിയുണ്ട്. കൂടാതെ ലത്തീഫിന്റെ നേതൃത്വത്തിൽ കാഴ്ച നഷ്ടപ്പെട്ട 40യോളം പേരെ തിരുന്നൽവേലി അരവിന്ദ് ആശുപത്രിയിൽ എത്തിച്ച് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുകയുണ്ടായി. ശസ്ത്രിയ ക്രിയ കഴിഞ്ഞ് നാലാം ദിവസം ഇന്നലെ കണിയാപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നാൽപതോളം രോഗികളെ സ്വീകരിക്കാനും എം. എ ലത്തീഫ് എത്തിയത് ശ്രദ്ധേയമായി.

അതിനിടയിലാണ് രണ്ടാഴ്ച മുമ്പ് പാർട്ടിയിലേക്ക് കെ.പി.സി.സി സെക്രട്ടറിയായി തിരിച്ചെടുക്കപ്പെട്ട ലത്തീഫിനെ വീണ്ടും സസ്‌പെന്റ് ചെയ്ത് കൊണ്ട് കെ,പിസിസിയുടെ അറിയിപ്പ് പുറത്ത് വന്നത്.

 

Share This Post
Exit mobile version