Press Club Vartha

തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു

ചണ്ഡീഗഡ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് വൻ അപകടം. സംഭവത്തിൽ എട്ടു പേർ വെന്തു മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലും മറ്റ് തീർഥാടന കേന്ദ്രങ്ങളിലും സന്ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിലാണ് അപകടം നടന്നത്. ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം നടന്നത്. അപകടത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നത്.

ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ഉടൻ തന്നെ ബസ് നിർത്തി ആൾക്കാരെ പുറത്തിറക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനിടിയിൽ തീ പടർന്നു പിടിക്കുകയായിരുന്നു. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്.

Share This Post
Exit mobile version