Press Club Vartha

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ എഴുത്തുകാർക്കും ഗ്രന്ഥങ്ങൾക്കും സാധ്യമാകണമെന്ന് മുൻ മന്ത്രി എം.എം. ഹസൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനായ പി. മാഹീൻ രചിച്ച ‘ധർമവും സമാധാനവും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർമം ള്ളിടത്തേ മനുഷ്യത്വവും സമഭാവനയും ഉണ്ടാവുകയുള്ളൂ, മനുഷ്യത്വവും സമഭാവനയും ഉണ്ടെങ്കിലേ ലോകത്തും മനുഷ്യ മനസിലും സമാധാനം നിലനിൽക്കൂ. എല്ലാവരെയും ഉൾകൊള്ളാനുള്ള മനസ് വളർത്തിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഉദാത്ത കൃതിയാണ് ‘ധർമവും സമാധാനവും’ എന്നദ്ദേഹം പറഞ്ഞു.

ചലച്ചിത്രനടനും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.ആർ. തമ്പാൻ അധ്യക്ഷത വഹിച്ചു.
ജേക്കബ് ജോർജ്, ഡോ. കായംകുളം യൂനുസ്, ഡോ. പി. നസീർ, ഡോ. എ. നിസാറുദ്ദീൻ, ഡോ. എ. മുഹമ്മദ് കബീർ, സമീറ.എം, വി.വി.എ. ശുക്കൂർ, എം.എം. സഫർ എന്നിവർ സംസാരിച്ചു.

Share This Post
Exit mobile version