Press Club Vartha

സ്നേഹോദയത്തിൻ്റെ കൈതാങ്ങ്; ഭിന്നശേഷിക്കാരനായ യുവാവിന് സ്കൂട്ടർ കൈമാറി

പെരുമാതുറ: ലോട്ടറി വിൽപനക്കാരനായ യുവാവിന് ഭിന്നശേഷി സൗഹൃദ സ്കൂട്ടർ കൈമാറി. ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ചാന്നാങ്കരയിൽ സ്വദേശിയായ അക്ബർ ഷാക്കാണ് സ്നേഹോദയം യുവജന കൂട്ടായ്മ മുന്നോട്ടുള്ള ജീവിതത്തിന് തുണയായത്. പെരുമാതുറയിൽ നടന്ന ലളിതമായ ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം അബ്ദുൽ വാഹിദ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു.

ജീവിത സാഹചര്യങ്ങളും ശാരീരിക വെല്ലുവിളികളും അതിജീവിച്ച് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ലോട്ടറി വിൽപന നടത്തുകയാണ് അക്ബർ ഷാ, ഭാര്യയും ഒരു മകനും അടങ്ങിയതാണ് കുടുംബം. ഇരുവരും നിത്യരോഗികളാണ്, ലോട്ടറി വിൽപ്പനയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. ജീവിത സാഹചര്യം മനസ്സിലാക്കിയതോടെ പൊതുജനങ്ങളുടെ സഹകരണതോടെയാണ് സ്നേഹോദയം യുവജന കൂട്ടായ്മ ഭിന്നശേഷി സൗഹൃദ സ്കൂട്ടർ വാങ്ങി നൽകിയത്.

സ്നേഹോദയം യുവജന കൂട്ടായ്മ പ്രസിഡൻ്റ് എം കെ സുൽഫിക്കർ അധ്യക്ഷനായി.പഞ്ചായത്ത് അംഗങ്ങളായ എം. ഷാജഹാൻ, അൻസിൽ അൻസാരി, നൗഷാദ് മാടൻവിള, ഗാന്ധിയൻ ഉമ്മർ, ഇ.എം മുസ്തഫ, അർഷാദ് ഇഖ്ബാൽ, സഫറുള്ള ഒറ്റപ്പന, റസാദ് മാടൻ വിള, സുൽഫിക്കർ അഷറഫ്, ഷെഹിൻ ഷാ തോപ്പിൽ, മാഹിൻ റഷീദ്, ഷഹിൻ മൻസൂർ, സഫ് വാൻ സഫർ, സനാദ് സഫർ, മുഹമ്മദ് ഇല്യാസ്, അഡ്വ എമേഴ്സൺ എ ക്രൂസ്, അൻസിൽ, എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പെരുമാതുറയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെയും ആദരിച്ചു

Share This Post
Exit mobile version