Press Club Vartha

ഐ ടി പാർക്കുകളിൽ മദ്യശാല; തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ഐ എൻ എൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള സർക്കാർ നിർദ്ദേശം പുനഃപരിശോധിക്കാണമെന്നും അത് എൽ ഡി എഫ് പ്രകടനപത്രികയിൽ ഘട്ടം ഘട്ടമായി സംസ്ഥാനത്തു മദ്യം നിരോധിക്കുമെന്നുള്ള വാഗ്ദാനലംഘനവുമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് റെസ്റ്റോറന്റകളിൽ ബിയർ വിതരണം ഉൾപ്പെടെ മദ്യം സുലഭമാക്കാനുള്ള നിർദ്ദേശങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണം.

ബോധവൽക്കരണത്തിലൂടെ ഘട്ടം ഘട്ടമായി മദ്യനിരോധനത്തിന് സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ എൻ എൽ നെടുമങ്ങാട് മേഖലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ്‌ അസീസ് നെടുമങ്ങാട് അധ്യക്ഷതവഹിച്ചു.

ജില്ലാ വർക്കിങ് പ്രസിഡന്റ്‌ എം ബഷറുള്ള, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സബീർ തൊളിക്കുഴി,സെക്രട്ടറി നസീർ തോളിക്കോട്, വൈസ് പ്രസിഡന്റ്‌ ഹിദായത്ത് ബീമാപ്പള്ളി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര, ബുഹാരി മാന്നാനി, വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറി നജുമുന്നിസ, താജുദീൻ ബീമാപ്പള്ളി, മുഹമ്മദ് സജിൽ,അജിത് കാച്ചാണി,വിഴിഞ്ഞം ഹകീം, വി എസ് സുമ, നസീർ മൗലവി, അൻഷാദ്, അഷ്‌റഫ്‌ അഹമ്മദ്, സത്താർ കല്ലമ്പലം, അബ്ദുൽ സമദ് പോത്തൻകോട്, ഷിയാസ്,വെമ്പായം ഖാദർ,അഫ്സൽ വള്ളക്കടവ് തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version