Press Club Vartha

ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് കോൺഫറൻസ്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ ടെക്നിക്കല്‍ ഫോറവും സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഡീസിക്യാപ് ക്യുഎ ടച്ചും സംയുക്തമായി സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട കോൺഫെറെൻസ് സംഘടിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ ‘ വച്ച് സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് കോണ്‍ഫറന്‍സ്: ഗ്ലോബല്‍ ടെസ്റ്റേഴ്സ് സമ്മിറ്റ് 2024’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് രംഗത്തെ പ്രമുഖരായ പ്രശാന്ത് ഹെഗ്‌ഡെ (എഞ്ചിനീയറിംഗ് മാനേജര്‍, മോംഗേജ്), ഭവാനി ആര്‍ (പ്രൊഡക്റ്റ് മാനേജര്‍, ഡീസിക്യാപ് ക്യുഎ ടച്ച് ), അനൂപ് എം പ്രസാദ് (അസോസിയേറ്റ് ഡയറക്ടര്‍, റിഫ്‌ളക്ഷന്‍സ്), ആനന്ദ് ജയറാം (അസോസിയേറ്റ് വൈസ് പ്രസിഡന്റ് എന്‍വെസ്റ്റ്‌നെറ്റ്), ശിവറാം (സീനിയര്‍ ഡയറക്ടര്‍ – പെര്‍ഫോമന്‍സ് എഞ്ചിനീയര്‍, ടെസ്റ്റ്ഹൗസ്), ബിനു ലക്ഷ്മി ജെ ആര്‍ (എക്സിക്യൂട്ടീവ് ഡയറക്ടര്‍, എന്‍ക്‌സല്‍ ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

35 കമ്പനികളില്‍ നിന്നുള്ള 110 ലധികം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. ഐടി ജീവനക്കാരുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതിക സെഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഹാക്കത്തോണുകള്‍ തുടങ്ങിയവ പ്രതിധ്വനി ടെക്‌നിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായി ടെക്‌നോപാർക്കിൽ സംഘടിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള 112 -മത് സെഷനായിരുന്നു ഇന്നലെ നടന്നത്.

Share This Post
Exit mobile version