Press Club Vartha

ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസം; ഡിപ്ലോമ ജൂണ്‍ 10 വരെ അപേക്ഷിക്കാം

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് (കൊച്ചി സെന്റര്‍) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ്സ് സമയം ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ്സ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000/- രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

മൊബൈല്‍ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യല്‍ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമ മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍  മാര്‍ക്കറ്റിംഗ് പബ്ലിക് റിലേഷന്‍സ്  ചുമതലകള്‍ ഏറ്റെടുക്കാന്‍ സഹായിക്കുന്നതാണു കോഴ്‌സ്.

സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍ , opposite ICICI BANK ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com   എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 8848277081, 0484-2422275, 2422068,  0471-2726275 അവസാന തിയതി 2024 ജൂണ്‍ 10.

Share This Post
Exit mobile version