തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ മത്സ്യതൊഴിലാളികളുടെ തീരുമാനം. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് മുന്നിൽ ഉപരോധ സമരം സംഘടിപ്പിക്കാൻ മുതലപ്പൊഴിയിൽ ചേർന്ന വലിയവള്ള ഉടമകളുടെ യോഗം തിരുമാനിച്ചു. ജൂൺ മൂന്നിന് രാവിലെ 9:30 മുതൽ ഉപരോധസമരം തുടങ്ങും. വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി സമരത്തെ മാറ്റാനാണ് തൊഴിലാളികളുടെ തീരുമാനം.
ഡ്രഡ്ജ്ജറെത്തിച്ച് അഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കുക, ഹാർബർ അടച്ചിടാനുള്ള നീക്കം ഉപേക്ഷിക്കുക,24 മണിക്കൂറും അഴിമുഖത്ത് രക്ഷാപ്രവർത്തകരെ വിന്യസിപ്പിക്കുക, മരണപ്പെട്ട തൊഴിലാളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ചെറുവള്ളക്കാരുടെയും മറ്റ് അനുബദ്ധ തൊഴിലാളികളുടെയും പിന്തുണ അഭ്യർത്ഥിക്കാനും യോഗത്തിൽ തീരുമാനമായി. മുതലപ്പൊഴി സംരക്ഷണ സംയുക്ത സമരസമിതിക്കും യോഗത്തിൽ രൂപം നൽകി.
സുലൈൻമാൻ (ചെയർമാനും), ബിജു (കൺവീനർ), ജിബിൻ (ട്രഷറർ), എം എച്ച് സലിം, സജീബ് സൈനുദ്ദീൻ ( വൈസ് ചെയർമാൻ) , ഷാക്കിർ സലീം, ജഹാംഗീർ ഷാഹുൽ ഹമീദ്, (ജോയിൻ്റ് കൺവീനർ),ജെയിംസ്,റോബിൻ,ജോഷി,എഫ്.കെ സുധീർ, ഷലോൻ രാജു,ഐ കെ ഷാജി,അബുബക്കർ,നൗഷാദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.