Press Club Vartha

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളജിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.

ഫിസിക്സ് വിഭാഗം ഇന്റർവ്യൂ ജൂൺ 10ന് രാവിലെ 11നും കമ്പ്യൂട്ടർ സയൻസ് വിഭാഗം ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും.

Share This Post
Exit mobile version