
തിരുവനന്തപുരം: തന്റെ പ്രവർത്തനം തൃശ്ശൂരിൽ മാത്രം ഒതുങ്ങില്ലെന്ന് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്നും കേരളത്തിനും തമിഴ്നാടിനും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംപിയായി പ്രവര്‍ത്തിക്കുമ്പോള്‍ പത്ത് വകുപ്പുകളുടെ പിന്തുണ ഉറപ്പായും തനിക്ക് വേണം. ഇത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അല്ലാതെ കേരള രാഷ്ട്രീയത്തിന്റെ ഉന്നമനത്തിന് വേണ്ടിയല്ലെന്നും താരം കൂട്ടിച്ചേർത്തു.
കൂടാതെ നിരവധി പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. തൃശ്ശൂർ പൂരം നടത്തിപ്പിൽ മാറ്റം ഉണ്ടാക്കുമെന്നും ജനങ്ങളുടെ അസ്വാദനത്തിലും ആരാധനയിലും പ്രശ്നമില്ലാത്ത വിധമുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് വ്യാപിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
