ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. അപകീർത്തി കേസിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ‘40% കമ്മീഷൻ സർക്കാർ’ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ രാഹുൽ വിമർശിച്ചിരുന്നു. ഇതിനെതിരെ കർണാടകയിലെ ബിജെപി നേതാവ് മാനനഷ്ട കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഈ കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.