Press Club Vartha

മഞ്ഞുമ്മൽ ബോയ്‌സ് നിര്‍മ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം

കൊച്ചി: കുരുക്കൊഴിയാതെ മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം പ്രഖ്യാപിച്ചു. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം. അന്വേഷണം ആരംഭിച്ചതിനു പുറമെ സിനിമയുടെ ഒരു നിര്‍മ്മാതാവായ ഷോൺ ആൻ്റണിയെ ഇഡി ചോദ്യം ചെയ്തു. തുടർന്ന് നടനും, നിർമ്മാതാവുമായ സൗബിൻ ഷാഹിറിനു ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് അയച്ചു. ഉടൻ തന്നെ സൗബിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയിലാണ് മരട് പൊലീസ് കേസ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. 200 കോടിയ്ക്ക് മേല്‍ ബോക്സ് ഓഫീസ് ഗ്രോസ് ലഭിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Share This Post
Exit mobile version