Press Club Vartha

തെറ്റിയാർ ഇനി ശാന്തമായൊഴുകും; മുള നടീൽ പ്രവൃത്തി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

മംഗലപുരം: തെറ്റിയാർ തീരത്ത് മുള നടീൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തത് മന്ത്രി ജി ആർ അനിൽ. നീർച്ചാലായി മാറിക്കൊണ്ടിരിക്കുന്ന തെറ്റിയാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് മുള നടീൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. തെറ്റിയാറിന്റെ ഇരു കരകളിലേയും അനധികൃത കയ്യേറ്റങ്ങൾ മൂലം കേവലം നീർച്ചാലായി മാറിക്കൊണ്ടിരിക്കുക്കയാണ് തെറ്റിയാർ. ഇത് പരിഹരിക്കുന്നതിനായിട്ടാണ് പദ്ധതി ആരംഭിച്ചത്.

യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.അനിൽ , ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായർ ,ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അനിൽകുമാർ ,ബ്ലോക്ക് പഞ്ചായത്തംഗം മലയിൽ ക്കോണം സുനിൽ ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതകുമാരി ,ഗ്രാമ പഞ്ചായത്തംഗം പ്രവീൺ എന്നിവർ സംസാരിച്ചു.

ആദ്യ ഘട്ടമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തെറ്റിയാർ തീരങ്ങളിൽ മൂവായിരം മുളം തൈകൾ നട്ടു വളർത്തും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് നടീൽ പ്രവൃത്തിയും പരിപാലനവും നിർവ്വഹിക്കുന്നത്. ഇവരുടെ വേതനം തൊഴിലുറപ്പ് ഫണ്ടിൽ നൽകും.

തെറ്റിയാറിൻ്റെ പാർശ്വഭാഗങ്ങളിൽ മുള തൈ നട്ടുവളർത്തി കരയിടിച്ചൽ തടയാനാണ് തീരുമാനം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന് ബ്ലോക്ക് പഞ്ചായത്ത് സമർപ്പിച്ച ആവാസ തീരം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുള്ളത്.

Share This Post
Exit mobile version