Press Club Vartha

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരിശീലനം നൽകുന്നു. ബിരുദ തലത്തിൽ 60% മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്.

ജൂൺ 25 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ ജില്ലാ ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. പ്ലാമൂട് സിവിൽ സർവീസ് അക്കാഡമി മുഖേനയാണ് പരിശീലനം നൽകുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുളളു. സിവിൽ സർവീസ് അക്കാഡമി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകർ താമസിച്ച് പഠിക്കാൻ സന്നദ്ധരായിരിക്കണം.

Share This Post
Exit mobile version