Press Club Vartha

ടി കെ ചാത്തുണിയുടെ അന്ത്യം ഇന്ത്യൻ ഫുട്ബാളിന് തീരാ നഷ്‌ടം; ദേശീയ കായിക വേദി

കൊച്ചി: കേരള സ്പോർട്സ് കൌൺസിൽ മുൻ പരിശീലകനും ഇന്ത്യൻ ഫുട്ബാളിന് കരുത്തു പകർന്ന മികച്ച പരിശീലകനുമായിരുന്ന ടി കെ ചാത്തുണിയുടെ അന്ത്യം തീരാ നഷ്ടമാണന്നു കെപിസിസി കായിക വേദി സംസ്ഥാന പ്രസിഡന്റ്‌ എസ് നജുമുദീൻ. ഇന്ത്യയിൽ വിവിധ മികച്ച ക്ലബുകളിൽ പരിശീലനം നൽകിട്ടുണ്ട്.
കേരള ഫുട്ബാളിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് നജുമുദീൻ അറിയിച്ചു.

ഇന്ന് രാവിലെ 7.45നാണ് ടി കെ ചാത്തുണ്ണി അന്തരിച്ചത്. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും.

Share This Post
Exit mobile version