Press Club Vartha

പത്ത് സ്ത്രീകളുടെ സംരംഭക സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കി മാഗി

തിരുവനന്തപുരം: മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ച് മാഗി. ഫുഡ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ അറിവും വൈദഗ്ധ്യവും നന്നായി ഉപയോഗപ്പെടുത്തി സ്വന്തമായി ഭക്ഷണ ചാനല്‍ നിര്‍മിക്കാനും ഇതുവഴി വരുമാനം കണ്ടെത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാഗി അപ്ന ഫുഡ് ബിസിനസിന്റെ രണ്ടാം പതിപ്പ് 20 മില്യണ്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും 50,000 ലധികം പേരെ മത്സരത്തില്‍ പങ്കെടുക്കാനും സ്വന്തം ഫുഡ് ചാനല്‍ ആരംഭിക്കാന്‍ ആവശ്യമായ അനുഭവവും വൈദഗ്ധ്യവും പകര്‍ന്നു നല്‍കുകയും ചെയ്തു.

കബിത സിംഗ് (കബിതാസ് കിച്ചന്‍), മധുര ബച്ചല്‍ (മധുരസ് റെസിപ്പി), തേജ പരുചൂരി (വിസ്മയ് ഫുഡ്സ്), തന്‍ഹിസിഖ മുഖര്‍ജി (തന്‍ഹിര്‍ പാക്ഷാല) തുടങ്ങിയ പ്രമുഖ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍മാരോടും മെറ്റയിലെയും യൂട്യൂബിലെയും വിദഗ്ധരോടുമൊപ്പം രണ്ടുമാസത്തെ തീവ്ര പരിശീലനത്തിന് ശേഷം അര്‍ഹരായ 10 വിജയികള്‍ക്ക് സ്വന്തം കണ്ടന്റുവഴി ബിസ്‌നസ് ആരംഭിക്കാന്‍ അഞ്ചുലക്ഷം രൂപ വീതം സമ്മാനം നല്‍കി.

മുംബൈയില്‍ നിന്നുള്ള സോഫിയ മച്ചാഡോ, ശ്രേയ റാവു, ട്രാഷിക ഡിസേന, അഷ്നീത് കൗര്‍ ആനന്ദ്, ശീതള്‍ പെഡ്നേക്കര്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള പ്രിയങ്ക കുണ്ടു ബിശ്വാസ്, തിരുവനന്തപുരത്ത് നിന്നുള്ള ഷൈലജ നായര്‍, പുണെയില്‍ നിന്നുള്ള പിങ്കി ദസ്വാനി, ഗുരുഗ്രാമില്‍ നിന്നുള്ള വന്ദന ജെയിന്‍, മുംബൈ/ഹൈദരാബാദില്‍ നിന്നുള്ള ബെനിഷ മാര്‍ട്ടിന്‍ എന്നിവരാണ് സമ്മാനാര്‍ഹരായ സംരംഭകര്‍.

വീഡിയോ ലിങ്ക്: https://www.instagram.com/p/C78WD_ZPHtU/

Share This Post
Exit mobile version