Press Club Vartha

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഉമ്മൻചാണ്ടി സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി

തിരുവനന്തപുരം: പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ഉമ്മൻചാണ്ടി സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി. കലാനികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലസ് ടു എസ്എസ്എൽസി പരീക്ഷയിൽ ഉന്നതമാർക്ക് നേടിയ അമ്പതോളം വിദ്യാർഥികൾക്കാണ് ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്കാരം നൽകി ആദരിച്ചത്.

സമ്മേളനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് വാങ്ങുന്ന മിടുക്കരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന ഉമ്മൻചാണ്ടിയെ പോലെ ആകണമെന്ന് വി.ശശി പറഞ്ഞു. അവാർഡ് ദാനം ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. ഉമ്മൻചാണ്ടി വീടിനകത്തും പുറത്തും വളരെയധികം ക്ഷമയുള്ള രാഷ്ട്രീയ നേതാവായിരുന്നു എന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ ഓർമ്മിക്കാൻ അദ്ദേഹത്തെപ്പോലെ ക്ഷമയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്‌ അദ്ദേഹത്തിന്റെ നാമധേയത്തിൽ അവാർഡ് കൊടുക്കുമെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു. ചെയർമാൻ എം.എ.ലത്തീഫ് അധ്യക്ഷനായിരുന്നു. സമിതി സെക്രട്ടറി ടി.നാസർ, പഞ്ചായത്തംഗം ശ്രീചന്ദ്, എൽ വി എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, തൻസീം വാഫി, സഞ്ജു, ഷാജഹാൻ, തൻസീർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version