
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനത്തിൽ റാലിയുമായി വിദ്യാർഥികൾ എത്തിയത് പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ. കഴക്കൂട്ടം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി. സി ,എൻ സി സി വിദ്യാർത്ഥികളാണ് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുമായി കഴക്കൂട്ടം കവല ചുറ്റിയത്.സ്കൂൾ വിദ്യാർഥികൾക്കും പ്രായപൂർത്തിയാകാത്തവർക്കും പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യരുതെന്ന് എക്സൈസ് അധികൃതരുടെ സാന്നിധ്യത്തിൽ കുട്ടികൾ കച്ചവടക്കാരോട് അഭ്യർഥിച്ചു.
കഴക്കൂട്ടം സ്കൂളിൽ രാവിലെ നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞ കഴക്കുട്ടം പോലീസ് സ്റ്റേഷൻ എസ് ഐ കൃഷ്ണന്കുമാർ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. കഴക്കൂട്ടം റോട്ടറി ക്ലബ് നൽകിയ ലഹരിക്കെതിരെയുള്ള മോചനം വാർത്തബോർഡ് സ്കൂളിന് കൈമാറി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ഐ, ഹെഡ്മിസ്ട്രസ് ഷീജധരൻ സ്കൂൾ പിടിഎ പ്രസിഡന്റ് ശ്യാം ജിത്ത്,പിടിഎ അംഗങ്ങളായ നജീബ് , രാധാകൃഷ്ണൻ, റോട്ടറി ക്ലബ് ഭാരവാഹികൾ അനിൽ നാഥ്, ജീവ റോയൽ, പൊതുപ്രവർത്തകനായ എ ബിജു, തുടങ്ങിയവർ പങ്കെടുത്തു.