Press Club Vartha

മൻ കീ ബാത് പ്രശ്നോത്തരി മത്സരം

തിരുവനന്തപുരം: നെഹ്രു യുവകേന്ദ്രയുടെയും, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. പ്രാഥമിക തല മത്സരങ്ങൾ ജൂലൈ 15 ലുള്ളിൽ നടത്തണം.

ഓരോ വിഭാഗത്തിലും പ്രാഥമിക മത്സരത്തിൽ വിജയിക്കുന്ന രണ്ട് പേർക്ക് താലൂക്ക്തല മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക്തല മത്സരം ജൂലൈ 20 ന് നടക്കും. ജില്ലയിലെ ആറ് താലൂക്ക് തലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് 7558892580, 9446331874 ഈ മെയിൽ:mannkibaattvm@gmail.com

Share This Post
Exit mobile version