Press Club Vartha

മഹാരാഷ്ട്ര‍യിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ: കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

ലക്നൗ: കഴിഞ്ഞ ദിവസം പുനെയിലെ ലോണാവാല പ്രദേശത്തെ ബുഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേർ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടിരുന്നു. ഇവരിൽ നാല് പേരുടെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനായിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെ അഞ്ച് പേർ ഞായറാഴ്ച മുങ്ങിമരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇവരിൽ ഇവരിൽ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിൽ 9 വയസുകാരിയുടെ മൃതദേഹം ഇന്ന് കണ്ടെടുത്തു. ഇനി നാല് വയസുള്ള കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്.

വിനോദസഞ്ചാരത്തിനായി പൂണെ സ്വദേശികളായ 17 അം​ഗ സംഘമാണ് ലോണാവാലയിൽ എത്തിയത്. ഇവരിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ ഡാമിനടുത്തുള്ള വെള്ളച്ചാട്ടത്തിന് താഴെ നിൽക്കുമ്പോൾ ശക്തമായ ഒഴുക്കിൽപെട്ട് ജലാശയത്തിലേക്ക് വീഴുകയായിരുന്നു.

വെള്ളച്ചാട്ടത്തിൽ‌ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവിൽ കുഞ്ഞുങ്ങളുൾപ്പെടെ 10 പേർ കെട്ടിപ്പിടിച്ച് നിൽക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതായിരുന്നു. രക്ഷപ്പെടുത്താൻ കരയിലുള്ളവർ ശ്രമം നടത്തവേ, അവരുടെ കൺമുന്നിലൂടെയാണ് ഈ കുടുംബം ഒലിച്ചു പോയത്.

മുപ്പത്തിയാറുകാരി ഷഹിസ്ത അൻസാരി, പതിമൂന്നുകാരി ആമിന, ഒൻപതുവയസുള്ള ഉമേര, ഒൻപതുകാരി മറിയ സെയിൻ എന്നിവരാണ് മരിച്ചത്. കൂടെ ഉള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമാക്കുകയായിരുന്നു. നാലുവയസുകാരനായ അഡ്മാനുവേണ്ടി നാവികസേനയുടെ മുങ്ങൽ വിദഗ്ഗർ അടക്കമുള്ള സംഘം ഡാമിൽ തിരച്ചിൽ തുടരുകയാണ്.

Share This Post
Exit mobile version