Press Club Vartha

പുതുക്കിയ നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു

ഡൽഹി: പുതുക്കിയ നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വ്യക്തമായ കാരണം ഇല്ലാതെ പരീക്ഷ മാറ്റിവച്ചുവെന്ന് അധികൃതർ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുക. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in-ൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

Share This Post
Exit mobile version