Press Club Vartha

മുസ്ലീം സ്ത്രീകൾക്കായി നിർണായക വിധിയുമായി സുപ്രീംകോടതി

ഡൽഹി: മുസ്ലീം സ്ത്രീകൾക്കായി നിർണായക വിധിയുമായി സുപ്രീംകോടതി. വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരമാണ് പുതിയ ഉത്തരവ്. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങൾ. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും കോടതി ചൂണ്ടികാണിച്ചു. സെക്ഷൻ 125 CrPC എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു.

ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തെലങ്കാന സ്വദേശി നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

Share This Post
Exit mobile version