എറണാകുളം: കഴിഞ്ഞ ദിവസം നടന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. മന്ത്രമല്ല ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
താനും ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാള് തന്നെയാണ്. എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകാറുണ്ട്. എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചുവെന്നും ആസിഫ് പറഞ്ഞു.
തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. അദ്ദേഹം മാപ്പ് ചോദിച്ചതിൽ വിഷമം ഉണ്ടെന്നും ഞാൻ കാരണം അദ്ദേഹം വിഷമിക്കാൻ പാടില്ലെന്നും അസിഫ് അലി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്‍പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു സംഭവം നടന്നത്.