Press Club Vartha

മ്യൂച്ചല്‍ ഫണ്ട് എസ്.ഐ.പി ടോപ്പ് അപ്പ് ഡിജിറ്റല്‍ ബോധവത്കരണ ക്യാമ്പയിനുമായി എച്ച്എസ്ബിസി

കൊച്ചി: എസ്‌ഐപി ടോപ്പ്-അപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് നിക്ഷേപകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ മ്യൂച്ചല്‍ ഫണ്ട് കമ്പനിയായ എച്ച്എസ്ബിസി ഡിജിറ്റല്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. 30 സെക്കന്‍ഡ് വീതമുള്ള മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Apne #SIPKoDoPromotion എന്ന ഹാഷ് ടാഗോട് കൂടി ആരംഭിച്ച ക്യാമ്പയിന്‍. നിക്ഷേകര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ടോപ്പ്-അപ്പ് സൗകര്യം തിരഞ്ഞെടുത്ത് അവരുടെ നിക്ഷേപ തുകയില്‍ അര്‍ഹമായ വര്‍ദ്ധന നല്‍കുക എന്ന ആശയം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.നിശ്ചിത ഇടവേളകളില്‍ (പ്രതിമാസ, ത്രൈമാസ, മുതലായവ) ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന ഒരു ജനപ്രിയ നിക്ഷേപ രീതിയാണ് എസ്‌ഐപി.

പദ്ധതി പണപ്പെരുപ്പം, മാറിയ ജീവിതശൈലി, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ മുതലായ കാര്യങ്ങള്‍ മറികടന്നുകൊണ്ട് വരുമാനത്തിന് അനുസൃതമായി സമ്പാദ്യവും മുന്നോട്ടു കൊണ്ടു പോകാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് എസ്‌ഐപി ടോപ്പ്-അപ്പ് . വ്യക്തികള്‍ക്ക് വരുമാനത്തിന് തുല്യമായ രീതിയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ എസ്‌ഐപി ടോപ്പ് അപ്പിലൂടെ കഴിയുമെന്നും ഇതിലൂടെ നിക്ഷേപകര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെ മറികടന്നുകൊണ്ട് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാകുമെന്നും എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു. എസ്‌ഐപി ടോപ്പ്-അപ്പിലൂടെ എസ്‌ഐപി സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് നിക്ഷേപകരെ ബോധവത്കരിക്കുന്നതിലൂടെ സാമ്പത്തിക ഉത്തരവാദിത്തത്തെയും നിക്ഷേപത്തെയും കുറിച്ചുള്ള ആഖ്യാനം പുനഃക്രമീകരിക്കാന്‍ കഴിയുമെന്ന് ബോണ്‍ഹി ഡിജിറ്റല്‍ വൈസ് പ്രസിഡന്റ് സന്ദീപ് ശ്രീകുമാര്‍ പറഞ്ഞു.

Share This Post
Exit mobile version