Press Club Vartha

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; സേവനങ്ങൾ നിലച്ചു

യുഎസ്എ: ലോകത്തെ നിശ്ചലമാക്കി മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായെന്നാണ് പുറത്തു വരുന്ന വിവരം. ഉപയോഗത്തിനിടയിൽ പെട്ടെന്ന് നീല സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു. ഇത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. മാത്രമല്ല കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ടും ചെയ്യുന്നുണ്ട്.

സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായതെന്നാണ് റിപ്പോർട്ട്. തകരാറുകളുടെ സ്ക്രീൻഷോട്ടുകൾ ഉപഭോക്താക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരിക്കുകയാണ്. ഈ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്. വിമാന കമ്പനികളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് ആക്സസ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിലച്ചു.

കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, പിന്നീട് പ്രത്യക്ഷപ്പെടുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ഇതേ തടുർന്ന് സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തി. സംഭവത്തിൽ മൈക്രോസോഫ്റ്റ് പ്രതികരിച്ചു. തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്.

Share This Post
Exit mobile version