Press Club Vartha

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; കേരളത്തിന് നിരാശ

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ അവതരണം പൂർത്തിയായി. ബജറ്റിൽ കേരളത്തിന് നിരാശ. അതെ സമയം ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങി നിരവധി പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

തൊഴിൽ, മധ്യവർഗം, ചെറുകിട ഇടത്തരം മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

അടുത്ത അഞ്ച് വഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ മേഖലകളിലും ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവർക്കും ഒറ്റത്തവണ വേതനം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള ഇൻസെൻ്റീവ് നൽകുന്നത്.

കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. കൂടാതെ ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ;

Share This Post
Exit mobile version