Press Club Vartha

അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടാൻ ഉത്തരവിട്ടു. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. സിബിഐ കേസിൽ റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. നിലവിൽ തീഹാർ ജയിലിലാണ് കെജ്‌രിവാൾ. ജൂലൈ 29ന് അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കും.

Share This Post
Exit mobile version