Press Club Vartha

കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്

ഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്‍റെ ഓർമ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 25 വർഷം പിന്നിടുമ്പോൾ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തി. തുടർന്ന് കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്യും.

കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ സേനയെ മലമുകളിലെ തങ്ങളുടെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതിന്, പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണയാണ് കാർഗിൽ വിജയ് ദിവസ്. കാർഗിൽ യുദ്ധത്തിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യം, പാകിസ്ഥാൻ കശ്മീരിലെ ഇന്ത്യൻ നിയന്ത്രിത വിഭാഗത്തിലേക്ക് സൈന്യത്തെ നുഴഞ്ഞുകയറുകയും തന്ത്രപ്രധാനമായ സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു . അടുത്ത ഘട്ടത്തിൽ ഇന്ത്യ നുഴഞ്ഞുകയറ്റം കണ്ടെത്തുകയും അതിനോട് പ്രതികരിക്കാൻ ശക്തികളെ അണിനിരത്തുകയും ചെയ്തു. അവസാന ഘട്ടത്തിൽ ഇന്ത്യ-പാകിസ്താൻ സേനകളുടെ പ്രധാന യുദ്ധങ്ങൾ ഉൾപ്പെട്ടിരുന്നു, അതിൻ്റെ ഫലമായി പാകിസ്ഥാൻ സേനയുടെ കൈവശമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു.

ഇന്ന് ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. അതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണുകയും ചെയ്യും .

Share This Post
Exit mobile version