ഷിലൂർ: തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കുന്നതിനു നിരവധി വെല്ലുവിളികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ്പ്ര ധാനവെല്ലുവിളി. അതെ സമയം ആഴം കൂടിയ സ്ഥലത്ത് ഉപയോഗിക്കാൻ പ്രശ്നമില്ലെന്നാണ് ഡ്രഡ്ജർ നിർമിച്ച കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ പറയുന്നത്.
പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തിയും പ്രവര്‍ത്തിക്കാം. എന്നാൽ ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സാധ്യമാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അതെ സമയം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച തെരത്തിലാണ് കർണാടക സർക്കാർ. രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു. രാവിലെ നേവിയിലെ ചില ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും അവർ ഉടൻ തന്നെ മടങ്ങി പോയെന്നും യാതൊരു പ്രവര്‍ത്തിയും നിലവിൽ അവിടെ നടക്കുന്നില്ലെന്നും വിജിൻ എം എൽ എ പറഞ്ഞു.