വയനാട് മുണ്ടകൈ ചൂരൽമല മേഖലയിൽ വൻ ഉരുൾപൊട്ടൽ. 19 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടോ മൂന്നോ തവണ ഉരുൾപൊട്ടിയതായാണ് വിവരം. ചൂരൽമലയിൽ മാത്രം 10 പേർ മരിച്ചതായാണ് അറിയുന്നത്.നിരവധി മുതദേഹങ്ങൾ ആശുപതിയിലെത്തിച്ചെന്നാണ് വിവരം. മേപ്പാടി ആശുപ്രതിയിൽ ഇതിനകം തന്നെ 40 ഓം പേരേ ചെറുതും വലുതുമായ പരുക്കോടെ പ്രവേശിപ്പിച്ചു.
ഉരുൾപൊട്ടലിൽ വീടുകളും സ്‌കൂളും തകർന്നു. വീടുകളിൽ വെള്ളവും ചെളിയും കയറിയ അവസ്ഥയാണ്. 400 പേർ ഒറ്റപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ചൂരൽമല ടൗണിലെ പാലം ഉൾപ്പെടെ രണ്ട് പാലങ്ങൾ പൂർണമായും തകർന്നു. ആദ്യ ഉരുൾപൊട്ടൽ വെറുപ്പിച്ച് 3 മണിക്ക് മുണ്ടക്കൈ ടൗണിലായിരുന്ന രണ്ടാമത്തേത് ചൂരൽമല സ്‌കൂളിന് സമീപം നാലുമണിയോടെയായിരുന്നു. 2019ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരൽമല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തിൽ നാലാം വളവിൽ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
വയനാട്ടിൽ രണ്ട് യൂണിറ്റ് സൈന്യം എത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ രീതികളും തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. താൽക്കാലിക പാലം നിർമിക്കാനും ശ്രമം നടക്കുന്ന്. നാലു മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്, കൺട്രോൾ റൂം നമ്പർ: 9656938689, 8086010833