കഴക്കൂട്ടം: എൻ എഫ് പി ഇ ഘടക സംഘടനയായ ഓൾ ഇന്ത്യ ആർഎംഎസ് ആൻഡ് എംഎംഎസ് എംപ്ലോയീസ് യൂണിയൻ മെയിൽ ഗാർഡ് എംടിഎസ് ഗ്രൂപ്പ് ‘സി’ മുപ്പത്തിയെട്ടാമത് അഖിലേന്ത്യാ സമ്മേളനം കഴക്കൂട്ടത്ത് സമാപിച്ചു. ആഗസ്റ്റ് 10 11 തീയതികളിൽ നടന്ന സമ്മേളനം മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ വച്ച് തപാൽ മേഖലയിൽ ഉള്ള വിവിധങ്ങളായുള്ള ആനുകാലിക പ്രസക്തമായ വിഷയങ്ങളെപ്പറ്റി സുദീർഘമായ ചർച്ചകൾ ഉണ്ടായി. 50 ഓളം പ്രമേയം ഈ പ്രതിനിധി സമ്മേളനത്തിൽ വച്ച് പാസാക്കുകയുണ്ടായി. എട്ടാം ശമ്പളം പരിഷ്കരണ കമ്മീഷൻ നിയമിക്കുക, പുതിയ പെൻഷൻ സംവിധാനം നിർത്തലാക്കി പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കുക, കോവിഡ് കാലയളവിൽ തടഞ്ഞുവെച്ച് ഒന്നര വർഷത്തെ ഡി.എ അനുവദിക്കുക തുടങ്ങി തപാൽ മേഖലയിലെ ഒട്ടനവധി വിഷയങ്ങൾ പ്രമേയത്തിലൂടെ ചർച്ചയിൽ എടുക്കുകയുണ്ടായി.
ആശ്രിത നിയമനം, 2024 -26 കാലയളവിലേക്ക് ആൾ ഇന്ത്യ ആർഎംഎസ് ആൻഡ് എംഎംഎസ് എംപ്ലോയിസ് യൂണിയൻ ഗാർഡ്സ് ആൻഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ് ഗ്രൂപ്പ് സി യൂണിയൻറെ ഭാരവാഹികളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. കേരളത്തിലെ എൻ എഫ് പി ഇ സംസ്ഥാന സംസ്ഥാന സെക്രട്ടറിയായ ആർ എസ് സുരേഷ് കുമാറിനെ അഖിലേന്ത്യ പ്രസിഡണ്ട് ആയും തിരഞ്ഞെടുക്കുകയും ചെയ്തു. തെലുങ്കാന സർക്കിളിൽ നിന്നുള്ള മുക്താർ അഹമ്മദിനെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.