Press Club Vartha

ആദർഷിനും ജാനകിക്കും അടച്ചുറപ്പുള്ള വീട്

തിരുവനന്തപുരം: കലാനികേതൻ സാംസ്കാരിക സമിതിയും, KPRAയുടെയും സംയുക്താഭിമുഖ്യത്തിൽ നിർധനരും, നിരാലംബരുമായ ഭവനരഹിതരായ പാവങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന് രൂപീകൃതമായ ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതിയുടെ ഭാഗമായി ആറാമത്തെ ഭവനത്തിന്റെ താക്കോൽദാനം നടത്തി. പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശിനും, സഹോദരി കണിയാപുരം ഗവൺമെന്റ് യുപിഎസ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാനകിയ്ക്കുമാണ് 3 സെന്റ് ഭൂമി വാങ്ങി വീട് നിർമ്മിച്ചു നൽകിയത്.

ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിച്ചു കൊടുക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽദാനകർമ്മം എം എം ഹസ്സൻ നിർവഹിച്ചു. ഭൂമിയുടെ പ്രമാണം ഉമ്മൻചാണ്ടി സാറിന്റെ പ്രിയ പത്നി മറിയാമ്മ ഉമ്മൻ നൽകി.നാട്ടുകാരനായ കെ മുഹമ്മദ് ഷാഫിക്ക് ഐപിഎസ് ലഭിച്ചതിന് ഉമ്മൻചാണ്ടി സ്മാരക അവാർഡ് മറിയാമ്മ ഉമ്മൻ നൽകുകയും, എം .എം ഹസ്സൻ പൊന്നാട അണിയിക്കുകയും ചെയ്തു.

യോഗത്തിന് കെ പി ആർ എ, കലാനികേതൻ ചെയർമാൻ എം എ എത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീചന്ദ്.എസ് സ്വാഗതം പറഞ്ഞു. ചടങ്ങിന്റെ മുഖ്യപ്രഭാഷണം മറിയാമ്മ ഉമ്മൻ സംസാരിച്ചു.പ്രശാന്തൻ കാണി ഐപിഎസ്,കെ മുഹമ്മദ് ഷാഫി ഐപിഎസ്, പഞ്ചായത്തംഗം ബിസി അജയരാജ്, എൽ വി എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, കണിയാപുരം യു പി സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ, കലാനികേതൻ സെക്രട്ടറി ടി നാസർ, ഇളമ്പ ഉണ്ണികൃഷ്ണൻ,നാദിർഷാ,എം. എച്ച് ഇമാമുദ്ദീൻ,സഞ്ജു,നേമം അഷ്‌കർ തുടങ്ങിയവർ സംസാരിച്ചു

Share This Post
Exit mobile version