Press Club Vartha

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

ഡൽഹി: 70-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തിന് നിരവധി അവാർഡുകളാണ് ലഭിച്ചത്. മലയാള ചിത്രം ആട്ടത്തിനു മൂന്ന് ദേശീയ പുരസ്‌കാരങ്ങലാണ് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്.

മിച്ച നടൻ റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാൻസി പരേഖറും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ജനപ്രിയ ചിത്രം ‘കാന്താര’ ആണ്. മികച്ച മലയാള സിനിമ ‘സൗദി വെള്ളയ്ക്ക’ നേടിയത്.

മികച്ച ബാലതാരം ശ്രീപഥ് (മാളികപ്പുറം), മികച്ച പശ്ചാത്തല സംഗീതം എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1), മികച്ച ആനിമേഷൻ ചിത്രം : കോക്കനട്ട് ട്രീ,സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി), നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ, തെലുങ്ക് ചിത്രം – കാർത്തികേയ 2, തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ, കന്നഡ ചിത്രം – കെ.ജി.എഫ് 2, ഹിന്ദി ചിത്രം – ​ഗുൽമോഹർ, നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം), ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ), സം​ഗീത സംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര), ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി

ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1), ​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക), ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര), സഹനടി – നീന ​ഗുപ്ത (ഊഞ്ചായി), സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ), മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

Share This Post
Exit mobile version