കൊച്ചി: സംവിധായകന്‍ എം. മോഹന്‍ അന്തരിച്ചു.76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിൽ കഴിയവേ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എണ്‍പതുകളില്‍ വ്യത്യസ്തമായ ചിന്തകള്‍ കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും ഏറെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് മോഹന്‍. ശാലിനി എന്‍റെ കൂട്ടുകാരി, രണ്ട് പെൺകുട്ടികൾ, വിടപറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങി 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകൾക്ക് തിരക്കഥയുമൊരുക്കി.