Press Club Vartha

നടൻ മുകേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

തിരുവനന്തപുരം: നടനും എം എൽ എയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബലാത്സംഗ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ ആണ് കേസെടുത്തത്. മുകേഷ് നേരത്തെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.

മരട് പൊലീസാണ് കേസെടുത്തത്. ഐ പി സി 354 , 509 , 452 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, തടഞ്ഞുവച്ചു എന്നീ കുറ്റങ്ങളും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

Share This Post
Exit mobile version