
കൊച്ചി: ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ. യുപിഎസ്‍സി പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധിക സർവീസ് നടത്താൻ കൊച്ചി മെട്രോ തീരുമാനിച്ചത്. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച്ചയാണ് യു.പി.എസ്.സി പരീക്ഷ. അതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനുമാണ് ഇത്തരമൊരു നടപടി.
ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ സർവീസ് ആരംഭിക്കും. ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നാണ് രാവിലെ സർവീസ് ആരംഭിക്കുക. സമയം ദീര്‍ഘിപ്പിച്ചതിനാല്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് അറിയുന്നത്. നിലവിൽ 7:30ക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതാണ് അര മണിക്കൂർ നേരത്തെ ആക്കിയത്.