Press Club Vartha

സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എയിംസിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നുമാണ് വാർത്താകുറിപ്പിൽ പറയുന്നത്. ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share This Post
Exit mobile version