Press Club Vartha

ഷിരൂരിൽ അർജ്ജുനായുള്ള തെരച്ചിൽ വീണ്ടും ആരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും. അടുത്ത ആഴ്ച തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് വിവരം. ബുധനാഴ്ച ഡ്രഡ്ജര്‍ എത്തിക്കും. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.

ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്‌ജർ സ്ഥലത്ത് എത്താൻ 30 മുതൽ 40 മണിക്കൂർ സമയം എടുക്കും. അതിനാൽ വ്യാഴാഴ്ച തിരച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ നിലവിൽ അനുകൂലമാണ്.മാത്രമല്ല ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. അതിനാൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ജൂലൈ പതിനാറിനാണ് ഷിരൂരില്‍ അര്‍ജുന്‍ മണ്ണിടിച്ചില്‍പ്പെടുന്നത്.

Share This Post
Exit mobile version