Press Club Vartha

നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. താരത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്.

നടൻ വിജയ് ആണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആദ്യ വാതിൽ തുറന്നുവെന്നാണ് വിജയുടെ പ്രതികരണം. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും മാത്രമല്ല ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കുമെന്നും താരം പറഞ്ഞു.

കഴിഞ്ഞ മാസമാണ് വിജയ് തന്റെ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയത്. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക.

Share This Post
Exit mobile version