Press Club Vartha

സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം

കൊച്ചി: സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്.

30 ദിവസത്തേക്കാണ് മുൻ‌കൂർ ജാമ്യം. കേസ് ബംഗളൂരു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യത്തിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയായിരുന്നു എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.

നേരത്തെ ബംഗാളി നടി രഞ്ജിത്തിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയത്. ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Share This Post
Exit mobile version