Press Club Vartha

പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഫെറോന ചർച്ചിലെ തിരുനാൾ മഹോത്സവം നാളെ

തിരുവനന്തപുരം: പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഫെറോന ചർച്ചിലെ തിരുനാൾ മഹോത്സവം നാളെ മുതൽ ആരംഭിക്കുന്നു. പുതുക്കുറിച്ചിയുടെ പടനായകനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാൾ മഹാമഹം സെപ്റ്റംബർ 20 മുതൽ 29 വരെയാണ് നടത്തുന്നത്. തിരുനാളിനോട് അനുബന്ധിച്ച് സെപ്തംബർ 17,18,19 തീയതികളിൽ വൈകുന്നേരം 5 മുതൽ 8 വരെ കുടുംബനവീകരണധ്യാനം ഉണ്ടായിരിക്കും.

നാളെയാണ് തിരുനാൾ കൊടിയേറുന്നത്. വൈകുന്നേരം 5:30 ക്ക് ഇടവക വികാരി ഫാ. രാജശേഖരന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടത്തുക. അന്നേ ദിവസം രാവിലെ 10 മണി മുതൽ തീർത്ഥാടകർക്കുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവ നടക്കും. തുടർന്ന് കുരിശിന്മുട്ടിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ പ്രതിഷ്‌ഠ നടത്തും.

അതിനു ശേഷം വിശുദ്ധ മിഖായേൽ മാലാഖയുടെ കൊടിയും വഹിച്ചുകൊണ്ടുള്ള പതാക യാത്ര ആരംഭിക്കും. അതിനു ശേഷമാണ് കൊടിയേറ്റ്. തുടർന്ന് രോഗികൾക്കുവേണ്ടി സമൂഹദിവ്യബലി നടത്തും. നവവൈദീകർ – ഫാ. മരിയ കിജോ, ഫാ.സിൽവദാസൻ,ഫാ. റോബിൻ കെ, ഫാ. ഗോഡ്വിൻ എസ്, ഫാ. ഫ്രെഡി വർഗീസ്, ഫാ. സാഫിൻ ഇഷാൻ, ഫാ. സന്തോഷ്, ഫാ. സ്റ്റാലിൻ, ടോം, ഫാ. റീഗൻ ക്ലീറ്റസ് എന്നിവരാണ് ഇതിനു മുഖ്യ കാർമ്മികത്വം വഹിക്കുന്നത്.

തിരുനാൾ ദിനമായ ഞായറാഴ്ച്ച രാവിലെ 10:30 ക്ക് തീർത്ഥാടകർക്കുള്ള നൊവേന, ദിവ്യബലി – തമിഴിൽ), ആരാധന (തീർത്ഥാടകരുടെ നിയോഗങ്ങൾക്കുവേണ്ടി) നടക്കും. ചടങ്ങിൽ പുതുക്കുറിച്ചി ഇടവകവികാരി റവ. ഫാ. ഇങ്യാസി രാജശേഖരൻ മുഖ്യകാർമികത്വം വഹിക്കും. ശേഷം വൈകുന്നേരം 5:45 ന് അഭിവന്ദ്യ മെത്രാന് സ്വീകരണം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി നടത്തും. കൊല്ലം രൂപത മെത്രാൻ മോസ്റ്റ് റവ. ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി മുഖ്യകാർമികത്വം വഹിക്കും. തിരുന്നാൾ ദിവസങ്ങളിൽ രാത്രി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Share This Post
Exit mobile version