തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസ്സിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കണിയാപുരം സബ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നതും വിവിധ തരത്തിലുള്ള ശരീരിക ബുദ്ധിമുട്ടുകൾ കാരണം സ്കൂളിൽ എത്താൻ കഴിയാത്തതുമായ 66 വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ വഴി ബുധനാഴ്ചകളിൽ വീടുകളിലെത്തി വിദ്യാഭ്യാസം നൽകുന്നത്.
ഈ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം കണിയാപുരം ചന്തവിള സർക്കാർ യുപിഎസ് അങ്കണത്തിൽ സംഘടിപ്പിച്ചു. സെപ്റ്റംബർ 21 ന് നടന്ന പരിപാടി കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.
ചന്തവിളവാർഡ് കൗൺസിലർ ബിനു എം അധ്യക്ഷനായി. കണിയാപുരം ബി പി സി ഡോ ഉണ്ണികൃഷ്ണൻ പാറയ്ക്കൽ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിന്ദു വി എസ് നന്ദിയും രേഖപ്പെടുത്തി.എച്ച് എം മിനി,ട്രൈനെർ ശ്രീജ ജി,കോർഡിനേറ്റർ മഞ്ജുഷ എൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.
കുടുംബ സംഗമത്തിൽ കുട്ടികളുടെ തിരുവാതിര, നാടൻപാട്ട്, ഗാനാലാപനം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ രക്ഷകർത്താക്കളുടെ വിവിധ കായിക മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.