Press Club Vartha

സിദ്ദിഖിന് ഇടക്കാല ജാമ്യം

കൊച്ചി: നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. ബലാത്സംഗക്കേസിലാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ് വന്നത്. സുപ്രീകോടതിയുടേതാണ് വിധി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്.

ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നേരത്തെ ഹൈക്കോടതിയിൽ സിദ്ദിഖ് മുൻ‌കൂർ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ഹൈ കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചിരുന്നു.

ഇതിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് നിർദേശം നൽകിയിരുന്നു. പക്ഷെ സിദ്ദിഖ് ഒളിവിൽ പോകുകയും അദ്ദേഹത്തിനായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദിഖ് മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

Share This Post
Exit mobile version