Press Club Vartha

നടൻ രജനികാന്ത് ആശുപത്രിയില്‍

ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രിയില്‍. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയുടെ സെറ്റിലായിരുന്നു അദ്ദേഹം.

Share This Post
Exit mobile version