Press Club Vartha

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോടെക് പദ്ധതിയ്ക്ക്‌ തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള GOTEC (Global opportunities through English Communication ) പ്രോഗ്രാമിനു തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ തുടക്കമായി. പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു .

പി.ടി.എ. പ്രസിഡൻറ് ഇ . നസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൽ ജെസി ജലാല്‍ സ്വാഗതം പറഞ്ഞു .പ്രോജക്ട് കോഡിനേറ്റർ രമ്യ എൽ.കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി GOTEC പ്രോഗ്രാം പരിചയപ്പെടുത്തി. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അവരുടെ ആശയവിനിമയ നൈപുണി വികസിപ്പിക്കാനും സാധ്യമാകുന്നു.GOTEC പദ്ധതിയിൽ അംഗങ്ങളായ കുട്ടികളുടെ ആശയ വിനിമയ ശേഷിയും, ഭാഷാ നൈപുണിയും വികസിപ്പിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള അൻപതു മണിക്കൂറുകളുള്ള മോഡ്യൂളിലൂടെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

GOTEC പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിൽ കുട്ടികൾക്കു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരങ്ങളും അസ്സസ്മെന്റ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. എസ്.എം.സി. ചെയർമാൻ ജി. ജയകുമാർ ,എസ്.എം.സി അംഗങ്ങൾ ആയ എസ്. കെ സുജി, വിനയ്. എം. എസ്,ഹെഡ്മാസ്റ്റർ സുജിത്ത് എസ് , ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഷെഫീക്ക് എ. എം, യു. പി. വിഭാഗം സീനിയർ അസിസ്റ്റന്റ് ജാസ്മിൻ എച്ച്. എ.എന്നിവർ ആശംസകൾ അറിയിച്ചു. ഗോടെക് മെന്റർ കവിത ജി.നന്ദി രേഖപ്പെടുത്തി.

Share This Post
Exit mobile version