
കൊച്ചി: സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. ബലാൽസംഗ കേസിൽ സംസ്ഥാന സർക്കാരിൻറെ റിപ്പോർട്ടിനാണ് സിദ്ദിഖിന്റെ മറുപടി. അന്വേഷണോദ്യോഗസ്ഥർ തനിക്കെതിരേ ഇല്ലാക്കഥകൾ മെനയുകയാണെന്നാണ് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നത്.
യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ട്. മാത്രമല്ല പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും സിദ്ദിഖ് ആരോപിക്കുന്നു. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ലെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറഞ്ഞു.
