തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ അയല്‍വാസി വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൃത്യം നടത്തിയത്. കിളിമാനൂർ കാരേറ്റ് പേടികുളത്താണ് സംഭവം. ഇഷ്ടിക തൊഴിലാളിയായ പേടികുളം സ്വദേശി ബാബുരാജാണ്(67)കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ബാബു രാജിന്റെ അയൽവാസി സുനിൽ കുമാറാണ് മദ്യലഹരിയിൽ കൊലപാതകം നടത്തിയത്. സുനില്‍ കുമാര്‍ സ്ഥിരം മദ്യപിച്ച് പ്രശ്നകമുണ്ടാക്കുന്നയാളാണ്. സംഭവത്തിൽ സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തായിരുന്ന സുനിൽകുമാർ അടുത്തിടെയാണ് നാട്ടിലെത്തിയത്. ബാബുരാജിന്റെ വീടിന്റെ മുന്നില്‍ റോഡില്‍ വച്ചാണ് സംഭവം ഉണ്ടായത്. മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതനായിട്ടാണ് കൃത്യം നടത്തിയത്.